Pradeep Kumar
1. ഒരേ പാത്രത്തില്‍ അളന്നെടുത്തിട്ടും ,
ഒടുവില്‍ നിന്റെ നിറയുന്ന
മിഴികളില്‍ മാത്രം എങ്ങിനെ പ്രണയം
ബാക്കിയായി !
എവിടെയാണ് തെറ്റിയത് ?
2. നിന്റെ ഹൃദയത്തിന്റെ
നനഞ്ഞ ഭിത്തിയില്‍ വരച്ചൊരു
ചിത്രമായിരുന്നു ഞാ ന്‍ !
മഴത്തുള്ളികളുടെ പ്രണയത്തി ല്‍ പോലും
മാഞ്ഞു പോകുന്ന ചിത്രം !
3.ഒരു ഹൃദയമെനിക്കുണ്ട്..
Betty Hemanth
1.സ്വപ്നങ്ങളുടെ പടവുകൾ
താണ്ടി പർവങ്ങൾ തേടി
കൊടുമുടിയിലേക്കൊരു
യാത്രാവേളയിൽ തടഞ്ഞൊരു
ഇടത്താവളത്തിൽ ഞാനും
നിങ്ങളും ഒരുമ്മിച്ചു ഈ
കുഞ്ഞു ഇടവഴിയിൽ..,
2.പ്രകൃതിതന്‍രൗദ്രഭാവങ്ങളില്‍
വിലാപങ്ങളുമായി മണല്‍ത്തരികള്‍
കെട്ടിപ്പൊക്കുംസ്വപ്നങ്ങള്‍ വെറും
കടല്‍ക്കരയിലെ മണല്‍ശില്‍പ്പങ്ങള്‍
മിതത്വത്തിന്‍ സൂചനകള്‍ ----
സംഹാരതാണ്ഡവുമായി എപ്പോഴും
ഒരുവിളിപാടകലെ --------
Ramakrishnan Menon
ഭരിക്കുവാനായ് വോട്ട് കവർന്നെടുത്ത്
അരിച്ചെടുക്കുന്നു ഖജനാവു മുഴുവൻ
പിരിച്ചെടുക്കുന്നു പലകോടി വേറെ
ചിരിച്ചു തള്ളുന്നു പരാതി എല്ലാം
Rajgopal Parayarikkal
1. അർത്ഥത്തിനായി പുറപ്പെട്ടു
അർത്ഥമില്ലാതായ ജീവിതം
നിസാർത്ഥനായി ജീവിച്ചു
നിസ്വനായി മരിച്ചീടാൻ
അർത്ഥത്തിനാർത്തിയേറി
അവന' വനെ മറക്കുന്നു.
2. കാർമേഘപ്പട്ടം മഴനൂലിൽ കെട്ടിയിട്ട്
പറപ്പിച്ച് കളിക്കുന്നുണ്ട്, വികൃതിക്കാറ്റ്
മഴവിൽച്ചായങ്ങളലിഞ്ഞ തെളിമാനം.
3.പണ്ട്, ഈ പുഴ കണ്ടാലിറങ്ങി
ഒന്നു കുളിക്കാൻ മോഹം
ഇന്നീ പുഴ കണ്ടാൽ കുളിക്കണം!
4.പുഴ വറ്റി
കുടി മുട്ടി
മരമറ്റു
വലി മുട്ടി
കടം പറ്റി
കുടി വിറ്റു
കയർ കെട്ടി
ഉയിർ വിട്ടു
Ben Zir
"തലയെന്നു കേട്ടാൽ ചീർപ്പെടുക്കാനോങ്ങും തലമുറയാണെന്റെ ശത്രു...!!!!
മുലയെന്ന് കേട്ടാൽ തെറിയെന്ന് ചൊല്ലുന്ന തലമുറയാണെന്റെ ശത്രു...!!!"
1. ഒരേ പാത്രത്തില്‍ അളന്നെടുത്തിട്ടും ,
ഒടുവില്‍ നിന്റെ നിറയുന്ന
മിഴികളില്‍ മാത്രം എങ്ങിനെ പ്രണയം
ബാക്കിയായി !
എവിടെയാണ് തെറ്റിയത് ?
2. നിന്റെ ഹൃദയത്തിന്റെ
നനഞ്ഞ ഭിത്തിയില്‍ വരച്ചൊരു
ചിത്രമായിരുന്നു ഞാ ന്‍ !
മഴത്തുള്ളികളുടെ പ്രണയത്തി ല്‍ പോലും
മാഞ്ഞു പോകുന്ന ചിത്രം !
3.ഒരു ഹൃദയമെനിക്കുണ്ട്..
അതിനോടുരുകി ചേര്‍ന്ന്,
ആ നീല വിരിക്കപ്പുറം,
വസന്തങ്ങളിലേക്ക് വാതിലും തുറന്നിട്ട്
ഒരഗ്നികിരണമായി നീയുണ്ട്...
ആ നീല വിരിക്കപ്പുറം,
വസന്തങ്ങളിലേക്ക് വാതിലും തുറന്നിട്ട്
ഒരഗ്നികിരണമായി നീയുണ്ട്...
എന്റെ പ്രണയം
നമ്മുടെതാവുന്നതും കാത്ത്
ഞാനിവിടെയും !!!
നമ്മുടെതാവുന്നതും കാത്ത്
ഞാനിവിടെയും !!!
Betty Hemanth
1.സ്വപ്നങ്ങളുടെ പടവുകൾ
താണ്ടി പർവങ്ങൾ തേടി
കൊടുമുടിയിലേക്കൊരു
യാത്രാവേളയിൽ തടഞ്ഞൊരു
ഇടത്താവളത്തിൽ ഞാനും
നിങ്ങളും ഒരുമ്മിച്ചു ഈ
കുഞ്ഞു ഇടവഴിയിൽ..,
2.പ്രകൃതിതന്‍രൗദ്രഭാവങ്ങളില്‍
വിലാപങ്ങളുമായി മണല്‍ത്തരികള്‍
കെട്ടിപ്പൊക്കുംസ്വപ്നങ്ങള്‍ വെറും
കടല്‍ക്കരയിലെ മണല്‍ശില്‍പ്പങ്ങള്‍
മിതത്വത്തിന്‍ സൂചനകള്‍ ----
സംഹാരതാണ്ഡവുമായി എപ്പോഴും
ഒരുവിളിപാടകലെ --------
Ramakrishnan Menon
ഭരിക്കുവാനായ് വോട്ട് കവർന്നെടുത്ത്
അരിച്ചെടുക്കുന്നു ഖജനാവു മുഴുവൻ
പിരിച്ചെടുക്കുന്നു പലകോടി വേറെ
ചിരിച്ചു തള്ളുന്നു പരാതി എല്ലാം
Rajgopal Parayarikkal
1. അർത്ഥത്തിനായി പുറപ്പെട്ടു
അർത്ഥമില്ലാതായ ജീവിതം
നിസാർത്ഥനായി ജീവിച്ചു
നിസ്വനായി മരിച്ചീടാൻ
അർത്ഥത്തിനാർത്തിയേറി
അവന' വനെ മറക്കുന്നു.
2. കാർമേഘപ്പട്ടം മഴനൂലിൽ കെട്ടിയിട്ട്
പറപ്പിച്ച് കളിക്കുന്നുണ്ട്, വികൃതിക്കാറ്റ്
മഴവിൽച്ചായങ്ങളലിഞ്ഞ തെളിമാനം.
3.പണ്ട്, ഈ പുഴ കണ്ടാലിറങ്ങി
ഒന്നു കുളിക്കാൻ മോഹം
ഇന്നീ പുഴ കണ്ടാൽ കുളിക്കണം!
4.പുഴ വറ്റി
കുടി മുട്ടി
മരമറ്റു
വലി മുട്ടി
കടം പറ്റി
കുടി വിറ്റു
കയർ കെട്ടി
ഉയിർ വിട്ടു
Ben Zir
"തലയെന്നു കേട്ടാൽ ചീർപ്പെടുക്കാനോങ്ങും തലമുറയാണെന്റെ ശത്രു...!!!!
മുലയെന്ന് കേട്ടാൽ തെറിയെന്ന് ചൊല്ലുന്ന തലമുറയാണെന്റെ ശത്രു...!!!"
No comments:
Post a Comment