ഞാന്‍ കണ്ട കാഴ്ചയെല്ലാം
ചൊല്ലിടാം കേള്‍ക്കണേ കൂട്ടുകാരെ
സംസ്കാരമാലിന്യത്തില്‍
കൂളിരുന്ന ,കാഴ്ച പകര്‍ന്നു പാടാം.
ചൊല്ലിടാം കേള്‍ക്കണേ കൂട്ടുകാരെ
സംസ്കാരമാലിന്യത്തില്‍
കൂളിരുന്ന ,കാഴ്ച പകര്‍ന്നു പാടാം.
കാണുവാന്‍ കണ്ണറയ്ക്കും
കേള്‍ക്കുവാന്‍ കാതറയ്ക്കും
പാടുവാന്‍ നാവറയ്ക്കും
നാട്ടു വിശേഷങ്ങളേ
കേള്‍ക്കുവാന്‍ കാതറയ്ക്കും
പാടുവാന്‍ നാവറയ്ക്കും
നാട്ടു വിശേഷങ്ങളേ
കാണ്ടില്ലേല്‍ കൈയ്യടിക്കും
കാണുമ്പോള്‍ കണ്ണടയ്ക്കും
കൂട്ടത്തില്‍ നിന്നു പാടും..
കൂട്ടില്ലേല്‍ നാവടയ്ക്കും
കാണുമ്പോള്‍ കണ്ണടയ്ക്കും
കൂട്ടത്തില്‍ നിന്നു പാടും..
കൂട്ടില്ലേല്‍ നാവടയ്ക്കും
ദൂരത്തിരിക്കുവോര്‍ക്ക്
സൗഹാര്‍ദ്ദ പൂ തളിര്‍ക്കും
തേടിയരികില്‍ ചെന്നാല്‍
മാനം കറുത്തിരിക്കും
സൗഹാര്‍ദ്ദ പൂ തളിര്‍ക്കും
തേടിയരികില്‍ ചെന്നാല്‍
മാനം കറുത്തിരിക്കും
പെയ്മുഖ പുസ്തകത്തില്‍
വിപ്ലവ നൃത്തമാടും
ജീവിതവേദികണ്ടാല്‍
പുഛമൊളിച്ചുവെയ്ക്കും.
വിപ്ലവ നൃത്തമാടും
ജീവിതവേദികണ്ടാല്‍
പുഛമൊളിച്ചുവെയ്ക്കും.
നേര്‍ക്കുനേര്‍ ചൊല്ലേണ്ടത്
പുസ്തകതാളിലേറും
പുസ്തകം ചൊല്ലുന്നത്
കീറിമറച്ചു വെയ്ക്കും
പുസ്തകതാളിലേറും
പുസ്തകം ചൊല്ലുന്നത്
കീറിമറച്ചു വെയ്ക്കും
കണ്ണു നിറയും കാഴ്ച
കൈമാറി ഘോഷമാക്കും
കണ്‍മുന്നില്‍ കണ്‍ നിറഞ്ഞാല്‍
കണ്ടില്ല എന്ന ഭാവം
കൈമാറി ഘോഷമാക്കും
കണ്‍മുന്നില്‍ കണ്‍ നിറഞ്ഞാല്‍
കണ്ടില്ല എന്ന ഭാവം
കാലം പകര്‍ത്തി വെയ്ക്കും
കോലമിതോ വൈഭവം
കാലം കഴിഞ്ഞുവെന്നാല്‍
കാലനൊഴിഞ്ഞു നില്‍ക്കും
കോലമിതോ വൈഭവം
കാലം കഴിഞ്ഞുവെന്നാല്‍
കാലനൊഴിഞ്ഞു നില്‍ക്കും
കേരള മക്കളെല്ലാം കേവലം
തന്‍കാര്യം നോക്കിടുന്നു
നാടുഭരിക്കുവോരോ പരസ്പരം
കീശനിറച്ചിടുന്നു.
തന്‍കാര്യം നോക്കിടുന്നു
നാടുഭരിക്കുവോരോ പരസ്പരം
കീശനിറച്ചിടുന്നു.
പെണ്ണു പിറന്നു വീണാല്‍
നാട്ടുകര് മൂക്കത്ത് കൈയ്യമര്‍ത്തും
പെണ്ണുള്ള തന്തമാരേ
പെണ്ണിനെ പോറ്റുവാനോടിടുന്നു
നാട്ടുകര് മൂക്കത്ത് കൈയ്യമര്‍ത്തും
പെണ്ണുള്ള തന്തമാരേ
പെണ്ണിനെ പോറ്റുവാനോടിടുന്നു
നീയമം നടത്തുവോരോ
നീയമംതിന്ന് കേമന്‍ ചമഞ്ഞീടുന്നു.
നീയമം കൊതിക്കുവോരോ
നീയമമറ്റ നാട്ടില്‍ വലഞ്ഞിടുന്നു
നീയമംതിന്ന് കേമന്‍ ചമഞ്ഞീടുന്നു.
നീയമം കൊതിക്കുവോരോ
നീയമമറ്റ നാട്ടില്‍ വലഞ്ഞിടുന്നു
എന്തൊരു ദുര്‍വിധിയാ, ദൈവമേ
എന്തൊരു ലോകമിത്
പുത്തന്‍ പരിഷ്കാരത്തില്‍
മനുജന്‍ ലോകം മറന്നിരിപ്പോ????
എന്തൊരു ലോകമിത്
പുത്തന്‍ പരിഷ്കാരത്തില്‍
മനുജന്‍ ലോകം മറന്നിരിപ്പോ????
No comments:
Post a Comment