ചന്ദനമണമുള്ള കാട്ടുച്ചോലയ്ക്കു-
ചാരുത പകര്‍ന്നു നില്‍ക്കുമീ
ചന്ദനതാരുലതകളില്‍!
മഞ്ഞുകണങ്ങള്‍ പെയ്തിറങ്ങിയ-
മകരമാസപ്പുലരിയില്‍
മിഴി നിറയെ അഴകായ്-
ഒഴുകിടുന്നീ മാമലച്ചോല!!
ചാരുത പകര്‍ന്നു നില്‍ക്കുമീ
ചന്ദനതാരുലതകളില്‍!
മഞ്ഞുകണങ്ങള്‍ പെയ്തിറങ്ങിയ-
മകരമാസപ്പുലരിയില്‍
മിഴി നിറയെ അഴകായ്-
ഒഴുകിടുന്നീ മാമലച്ചോല!!
വെള്ളിക്കൊലുസു കിലുക്കിക്കിലുക്കി-
വന്‍പാറക്കുട്ടങ്ങളെ തഴുകി തലോടി
വെളളാരംകല്ലുകളോടു-
കിന്നരിച്ചു കൂടെ കൂട്ടി
കര്‍ണ്ണത്തിനിമ്പമായ്-
കളകളനാദം മുഴക്കി!!!
വന്‍പാറക്കുട്ടങ്ങളെ തഴുകി തലോടി
വെളളാരംകല്ലുകളോടു-
കിന്നരിച്ചു കൂടെ കൂട്ടി
കര്‍ണ്ണത്തിനിമ്പമായ്-
കളകളനാദം മുഴക്കി!!!
പരിമളം വമിച്ചു പരിചൊട്-
പൃഥി തന്‍ മാറിലായ്
നിത്യനിര്‍മ്മലമാം നിര്‍ത്ധരി!!!
പൃഥി തന്‍ മാറിലായ്
നിത്യനിര്‍മ്മലമാം നിര്‍ത്ധരി!!!
ചൂഴെ അമരുമീ മാമരക്കൊമ്പുകള്‍-
തന്‍ മര്‍മ്മരക്കൊഞ്ചെല്‍-
കേട്ടിടാന്‍ കാതോര്‍ത്തു നില്‍ക്കാതെ
കല്ലോലിനീയെങ്ങു നീ പായുന്നു!!!
തന്‍ മര്‍മ്മരക്കൊഞ്ചെല്‍-
കേട്ടിടാന്‍ കാതോര്‍ത്തു നില്‍ക്കാതെ
കല്ലോലിനീയെങ്ങു നീ പായുന്നു!!!
ഉടഞ്ഞു പോകവേ പളുങ്കുമണികള്‍-
ഊക്കന്‍ പാറകളതില്‍ തട്ടിത്തെറിപ്പിച്ചു-
ശീതളമീ നീര്‍മുത്തുകളെ!!!
ഊക്കന്‍ പാറകളതില്‍ തട്ടിത്തെറിപ്പിച്ചു-
ശീതളമീ നീര്‍മുത്തുകളെ!!!
പൂങ്കിളിതന്‍ ഓമല്‍പ്പാട്ടും-
പൂമ്പാറ്റതന്‍ മൂളിപ്പാട്ടും-
പൂന്തെന്നലും, അരുവിക്കലങ്കാരമായ-
ഹരിതാഭയാം കാനനപ്പന്തല്‍!!!
പൂമ്പാറ്റതന്‍ മൂളിപ്പാട്ടും-
പൂന്തെന്നലും, അരുവിക്കലങ്കാരമായ-
ഹരിതാഭയാം കാനനപ്പന്തല്‍!!!
കാവ്യമാം നിന്നെ വര്‍ണ്ണിപ്പതു-
വാചാലമായ് പോയീടവേ-
കാനനച്ചോലേയെങ്ങു നീ-
പായുന്നു വിരവൊട് വീണ്ടും!!!
വാചാലമായ് പോയീടവേ-
കാനനച്ചോലേയെങ്ങു നീ-
പായുന്നു വിരവൊട് വീണ്ടും!!!
No comments:
Post a Comment